Posts

Showing posts from October, 2026

ഒരു ചാറ്റൽ മഴ

 വീണ്ടും ഒരു മഴ വന്നു പോയി , കർക്കിടകം പോലെ നിന്ന് പെയ്യാതെ  ഇടവപ്പാതി പോലെ നിന്ന് ചീയാതെ  വേനൽ മഴ പോലെ  ചിന്നി തെറിച്ച്  ചൂട് മണ്ണിൽ തണുപ്പേക്കുന്ന  ഒരു ചാറ്റൽ മഴ!  മണ്ണും മനസ്സും കുളിർത്ത്  അതങ്ങ് പെയ്തു പോയി!  ഇളം മണ്ണിന് ഗന്ധം  മാത്രം ബാക്കിയാക്കി  ഒരു ചെറു മഴ! പരാതികൾ ഇല്ലാത്ത  പരിഭവങ്ങൾ ഇല്ലാത്ത  ഒരു മഴ!  ഒന്ന് നനഞ്ഞ് കുളിരാൻ  ഇടം നൽകാതെ  തിടുകത്തിൽ യാത്ര പറഞ്ഞു ,  ഒരു വേള  ഒരു മഹാ പ്രളയമോ പ്രണയമോ ഭയന്നാവാം!