Posts

ഒരു ചാറ്റൽ മഴ

 വീണ്ടും ഒരു മഴ വന്നു പോയി , കർക്കിടകം പോലെ നിന്ന് പെയ്യാതെ  ഇടവപ്പാതി പോലെ നിന്ന് ചീയാതെ  വേനൽ മഴ പോലെ  ചിന്നി തെറിച്ച്  ചൂട് മണ്ണിൽ തണുപ്പേക്കുന്ന  ഒരു ചാറ്റൽ മഴ!  മണ്ണും മനസ്സും കുളിർത്ത്  അതങ്ങ് പെയ്തു പോയി!  ഇളം മണ്ണിന് ഗന്ധം  മാത്രം ബാക്കിയാക്കി  ഒരു ചെറു മഴ! പരാതികൾ ഇല്ലാത്ത  പരിഭവങ്ങൾ ഇല്ലാത്ത  ഒരു മഴ!  ഒന്ന് നനഞ്ഞ് കുളിരാൻ  ഇടം നൽകാതെ  തിടുകത്തിൽ യാത്ര പറഞ്ഞു ,  ഒരു വേള  ഒരു മഹാ പ്രളയമോ പ്രണയമോ ഭയന്നാവാം!

പ്രണയത്തിന്റെ നേരുകളിലൂടെ

പ്രണയത്തിന് പല നിറങ്ങൾ ആണ്  നിനക്കായ്  എനിക്കായ്  ആർക്കൊക്കെയോ ആയി  ഒന്നുമല്ലാതായി  അങ്ങനെ പല പല നിറങ്ങൾ  പ്രണയത്തിന് പല സ്വാദാണ്  അടുക്കുന്ന  അകലുന്ന  ഉരുകുന്ന  പല സ്വാദുകൾ  പ്രണയം പല ഗന്ധങ്ങളും ആണത്രെ  ജനിക്കുന്ന  മരിക്കുന്ന  ജീവിക്കുന്ന  ജീവിച്ചു മരിക്കുന്ന  മരിച്ചു ജീവിക്കുന്ന  അങ്ങനെ പലതും  ഇതിൽ ഏതാണ് നമ്മൾ 

ഞാൻ അവളല്ല

അന്നവളുടെ പോൽ ചിരിയില്ലാർന്നെ   അന്നവളുടെ പോൽ നിറമില്ലാർന്നെ  അന്നവളുടെ പോൽ അന്ന-  നടയില്ലാർന്നെ  അന്നവളുടെ പോൽ  അനുസരണ  അതൊട്ടും ഇല്ലാർന്നേ! അന്നും ഇന്നും എന്നും  ഞാനവളുടെ പോൽ  അല്ലാർന്നെ! ചുമരിലെ കടലാസ് ഗ്ലാസിലൊരു  ചുന്ദരി കുട്ടി പോൽ , അടുത്ത കുടിയിലെ  അടക്കമുള്ള കുട്ടി പോൽ , വീട്ടിലെ വടക്കേ മുറിയിലെ  വാവക്കുട്ടി പോൽ , അന്നും ഇന്നും എന്നും  ഞാനല്ലാർന്നെ !  എന്റെ നീല നിറം  എന്റെ അട്ടഹാസങ്ങൾ  എന്റെ തീർപ്പുകള് അത് ഞാനാർന്നേ!!!

മരീചിക

നി ഒരു മരീചിക  പോലെയാണിപ്പോൾ ! ദാഹംപേറി  ഓടിയടുക്കുമ്പോൾ  മറഞ്ഞു പോകുന്ന  മരുപ്പച്ച പോൽ  നുറുങ്ങുന്ന ഹൃദ്യവുമായി  നിൻ നെഞ്ചില്  ഞാൻ അലിയാന്  അമരുമ്പോൾ  എന്നെ അടർത്തി മാറ്റി  ഒഴിഞ്ഞഅകലുന്ന  ഈ  മരീചിക യാം  നിന്നെ  എനിക്കറിയില്ല!  പ്രതീക്ഷകൾ ഒന്നുമില്ലാതെ  വെറുതെ   അരികിൽ നിൽക്കുമ്പോൾ  നിന്റെ നിഴലിൽ പോലും  തണൽ നല്കാത്ത  ഈ  നിന്നെ  എനിക്കറിയില്ല! ഹൃദ്യയമുരുകുന്ന ചൂടിൽ  നിറയാതെ കരയുന്ന  കണ്ണിൽ  ഒരു തണുത്ത  കുളിർക്കാറ്റ് പോലും  തരാതെ  ഓടിയകലുന്ന  നിന്നെ  എനിക്കറിയില്ല!
  നീ എന്ന പുഴ   ഞാൻ എന്ന താഴവര  താണ്ടി പോയിരിക്കുന്നു  പുതിയ സമതലങ്ങളും ആയി  നീ ഒരു വസന്തകാലത്തിൽ  പതിയെ കൈകോർത്തിരിക്കുന്നു  ഓർക്കുന്നുണ്ടാകാം  പക്ഷേ  പഴയ പോലെ നിറങ്ങളും  നീലിമയും ഇല്ലാത്ത  ഒരു ചിത്രമായി !  നിനക്കുള്ള അവസാനത്തെ  വരികളായി ഇതും!

Marikkatha viraham

 ഒരു പുതു മഞ്ഞു തുള്ളിപോൽ  ദിനവും  പുതുമയായി വിടർന്നു  ബാഷ്പമായി മാറി  എന്റെ ഈ നീർത്തുള്ളികൾ , നിന്നെ ഓർത്തുള്ള  നിലക്കാത്ത  ഈ വിരഹ ഭാരം  സ്നേഹത്തേക്കാൾ  വിരഹമേന്തിയ  ഈ പ്രണയ ഭാരം  എന്റേതാകാത്ത നിന്നെ  ഓർത്തുള്ള  എന്റെയീ അടങ്ങാത്ത  മോഹഭാരം  വഴികൾ പിരിഞ്ഞിട്ടും  യാത്ര മൊഴികൾ  ബാക്കിയായ  ഈ ആത്മ ഭാരം!

Orikal koode

 ഒരിക്കൽ കൂടെ ഞാൻ  ഒന്ന് സ്നേഹിച്ചോട്ടെ  നിന്റെ ഭംഗിയുള്ള വിരലുകളിൽ  നിന്റെ ചെറു നര വീണ മുടിയിഴകളിൽ  നിന്റെ പുക ഗന്ധമുള്ള ചുണ്ടുകളിൽ  നിന്റെ ഞാൻ അറിയാത്ത ചൂടുള്ള നെഞ്ചിൽ  ഒരിക്കൽ കൂടെ ഞാൻ  ഒന്ന് സ്നേഹിച്ചോട്ടെ.. മതിവരുവോളം ഞാൻ ഒന്ന് നിന്റെ  ചുംബനത്തിൽ നനഞ്ഞോട്ടെ  നിന്റെ തലോടൽ എന്റെ  ഉടലിനെ ഒരിക്കൽ കൂടെ പുണർന്നോടെ  നിന്റെ ആശ്വാസങ്ങളിൽ  എന്റെ ഹൃദയം - തിരകളില്ലാത്ത തീരത്തടിഞ്ഞോടെ  ഏറ്റവും പ്രിയപ്പെട്ട നിന്റെയായി  ഞാൻ ഒന്ന് മാറിക്കോട്ടെ!

നിന്റേത്

കാലം ഒരു പക്ഷേ  എന്റെ കവിളുകളിൽ  നിന്റെ ചുംബന  പാടുകൾ വീഴ്ത്താൻ  മറന്നു പോയേക്കാം  വസന്തം ഒരുപക്ഷേ  എന്റെ ഉടലിൽ  നിന്റെ സ്നേഹം  വിതറാൻ വിസമ്മതിച്ചേക്കാം  എന്റെ ഉള്ളിൽ  നിന്നെ വാർക്കാതെ   ജീവിതവും  വിലപേശിയേക്കാം  പക്ഷേ എനിക്കുള്ളത്  നിന്റെ  അതിരുകൾ ഇല്ലാത്ത സ്നേഹമല്ലെ !  അതിന്റെ നിർവൃത്തി  അതെനികു  സ്വന്തമല്ലേ 💕

കവിതകൾ

Image
 നി വന്നാൽ , ലഹരി ആണ്  ഉത്സവം ആണ്  ആർമാദനം ആണ്  പ്രേമത്തിന്റെ ! സിരകളിൽ  പുഴയാണ്  ഹൃദയത്തിൽ  കടൽ  ആണ്  കണ്ണിൽ  മഴവില്ലുകൾ ആണ്  ചുണ്ടിൽ  നിന്റെ ഗന്ധം ആണ്  രാത്രികൾ  പകലുകളും  പകലുകൾ  കാത്തിരിപ്പുകളും ആണ്  എല്ലാറ്റിനുമപ്പുറം  എന്റെ പുസ്തകങ്ങൾ  മുഴുവൻ  നിന്നെ കുറിച്ചുള്ള  കവിതകൾ ആണ്!

Radha

കണ്ണാ എനിക്ക്  ലോകത്തിലെ ഏറ്റവും  മനോഹരമായ പ്രേമം വേണം , എനിക്കത് മാത്രം മതി ! ഒരു കള്ള ചിരിയോടെ  കണ്ണൻ  “തഥസ്തു “  എനിക്കു  മനോഹരമായ  പ്രണയം ലഭിച്ചു!  രാധയുടെയും കണ്ണന്റെയും  പോലെ  അതിര് വരമ്പുകൾ  ഇല്ലാത്ത ഒരു പ്രണയം!!  ഒരിക്കലും വറ്റാത്ത  പ്രണയം! ആരും അസൂയപെടുന്ന  പ്രണയം! ഒരിക്കലു സ്വന്തം - ആകാൻ പറ്റാത്ത  ഒരു പ്രണയം!

Ezhuthanam !

Image
 

മീര

 അവൻ എനിക്കൊരു  പേര് തന്നു  "മീര "! ഹൃദയ ധമനികൾ തന്ത്രി മീട്ടി  പാടാൻ എന്നെ തനിയെ വിട്ടു  നിലാവിൽ  അവൻ മറഞ്ഞു പോയി ! ഓർമകളിൽ എങ്ങോ  പിരിയുമ്പോൾ  നിറഞ്ഞ കണ്ണുനീർ  ഓർമ്മകൾ അല്ലെന്നു  മിഴികൾ ഒരിക്കൽ കൂടെ  ഓർമിപ്പിച്ചു !  ഇന്നു മുതൽ ഞാൻ മീരയാവുന്നു , ആർക്കു വേണ്ടി പാടണം , എന്നെന്റെ , ഹൃദയം തുടിച്ചു ? നിറങ്ങൾക്കോ ലയങ്ങൾക്കോ  ആർക്കെന്നറിയാതെ  വിരലുകൾ  കവിത വിരിച്ചു 
നിന്‍ സ്വരം അതു മാത്രമാണു ഞാന്‍ തേടുന്നതു വിരഹം , ഒരു മഴയാണതു  ... ഒരു കര്‍ക്കിടക മഴ .. തീ പേറും മഴ ! !

ഇതാ എന്‍റ്റേ പ്രണയം

എവിടെ നീ തേടുന്നുയെന്നെ? നിന്നാത്മ സ്പന്ധനങ്ങളിള്‍ നിന്നോടലിഞ്ഞെന്നേ ഈ ഞാന്‍ . ഇതള്‍ വിരിയാ സ്വപ്നഗലില്‍ നിന്‍ മീഴികള്‍ ഈറനണിയുമ്പൊള്‍ അറിഞ്ഞൊ നീ, നിന്‍റ്റെ മിഴിനീരില്‍ ഞാന്‍ ഉണ്‍ടായിരുന്നു! മൌനമായ് നിന്‍ നെന്ചകം നീറുമ്ബൊളും നിന്നില്‍ ഉരുകി തീര്‍ന്നതും ഇതേ ഞാന്‍.. അറിയുന്നില്ലെ നീ എന്നേ ? നിന്‍ ശ്വാസമായ്മാറുന്ന എന്‍റ്റേ ഈ ആത്മാവിന്‍ പ്രണയത്തെയും ? ഇനിയും തേടുന്നതെവിടെ നീ എന്നെ ??

ജീവിതമെന്ന പുസ്തകം

എഴുതി തീര്‍ന്നൊരു പുസ്തകമാണു ഞാന്‍ ! പഴയ താളുകള്‍ വായിച്ചു മടുത്തൊരു, പഴയ പുസ്തകം പോലെ ഈ ജീവിതവും . ക്ഷുദ്രജീവികള്‍ ഇടം തേടുന്ന പഴമയുടെ മഞ്ഞ നിറം നിറഞ്ഞ പഴമയുടെ മണമവശേഷിക്കുന്ന പഴയ ഒരു പുസ്തകം ! പലരും വായിക്കാന്‍ മറന്നു പോയ താളുകളില്‍, എഴുതാന്‍ ശ്രമിക്കാത്ത താളുകളില്‍ , കണ്ണീരിന്‍റ്റെ ഒരു ഇത്തിരി ആര്‍ദ്രത അവശേഷിപ്പിക്കുന്ന ഒരു പഴയ പുസ്തകം...

നഷ്‌ട വസന്തം

നിലാവുറങ്ങുകയാണ്‌; ഇനി നിഴലുകലില്ല, ഞാന്‍ തനിച്ചാണു. ഇടയില്ലാതെ പെയ്ത - മഴയിലെങ്ങൊ ഇന്നലെകള്‍ ഒഴുകി പോയിരിക്കുന്നു,. മിഴിനീരിന്‍റ്റെ നനവില്‍ ‍ഓര്‍മ്മകളും മാഞ്ഞു പോയിരിക്കുന്നു. മൌനത്തിന്‍റ്റെ നിറം മങ്ങും വ്യ്‌രൂപ്യം മാത്രം ആയിരിക്കുന്നു- ഈ ഏകാന്ത യാമങ്ങള്‍. ഞാനറിയുകയാണു നിറം മങ്ങിയ ചിത്രങ്ങളാല്‍ ‍എഴുതപ്പെട്ടിരിക്കുന്ന എന്‍റ്റെ ജീവിതത്തിന്‍റ്റേ ഈ പുതിയ താളുകള്‍. ഒരു വസന്തത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു ആത്മാവിന്‍റ്റെ ദുഃഖമായ് എല്ലാം അവസാനിക്കുന്നു.

സ്നേഹം

ഒരു നാളും കാണില്ലെന്നു കരുതി ഞാന്‍ - ഒരുപാടു നാളുകള്‍ കരഞിരുന്നു. ഒരു നാള്‍ ഒരു വഴിയില്‍ , ഒന്നായിത്തീരും യെന്നു- അറിഞ്ഞീല ഞാന്‍ അന്നും. ഒരു മാത്ര കൊണ്ടൊരു ജന്മം ജീവിച്ചതായ് തോന്നുന്നു ഇന്നും. മുറിവേറ്റ മനസ്സിന്നൊരു മറുമരുന്നായ്മാ- റുന്നൊരീ സ്നെഹത്തിന്‍ വെളിച്ചത്തില്‍ വിദൂരമെങ്കിലും ഞാനും കാണുന്നു ഒരു സ്വപ്നത്തിന്‍ മരുപ്പച ഇപ്പൊള്‍. ജന്മ സുക്രുതം കൊണ്ടു നേടിയ സ്നേഹമെ വിരഹത്തിന്‍ ചൂടില്‍ വാടാതെ നോക്കാം നമുക്കിതെന്നും ...

ഇന്‍റ്റെര്‍നെറ്റ് സൌഹ്രുദങ്ങല്‍

എവിടെ ഇരുന്നൊ നീ സൌഹ്രുതത്തിന്‍ സന്ദേശമയക്കുമ്പോള്‍ "ലോകത്തിന്‍ വലുപ്പ ചെറുപ്പങ്ങളെ" പറ്റിയോര്‍ക്കുന്നില്ല ഞാന്‍.. ഓര്‍ക്കുന്നതു മുഖമറിയാതെ മനസ്സറിയുന്ന സൌഹ്രുതങ്ങള്‍ മാത്രം.. "ചുരുങ്ങി പോകുന്ന സൌഹ്രുതം"ങ്ങളെ പറ്റിയലമുറ കൂട്ടുന്ന വികാര ജീവികള്‍ തന്‍ വിഷാദങ്- ലെയും ഓര്‍ക്കുന്നില്ല ഞാന്‍.. ‍ഓര്‍ക്കുന്നതീ സൌഹ്രുതത്തിന്‍ ‍നെര്‍മല്യം മാത്രം... വാക്കുകളില്‍ വികാരങ്ങല്‍ മരിക്കുന്നെന്നു കേഴുന്ന വിക്ഷോബങ്ങളെ നോക്കി അത്ഭുതം കൂറുന്നു ഞാന്‍, എനിക്കു ചുറ്റും പുറം തിരിഞ്ഞി- രിക്കുമീ സമൂഹത്തെക്കാള്‍ ‍എന്റേ ചെറു വാക്കുകളില്‍ ‍എന്റേ ഹ്രുദയം അരിയുന്ന ഈ സൌഹ്രുദം എത്ര സുന്ദരം...

ഒരു പന്‍ചവര്‍ണക്കിളിയുടെ പ്രേമം

ഈ ചിരികളും കൊന്‍ചലും വിരഹവും സ്വപ്നവും ഒരു വാക്കില്‍ ചൊല്ലി നീ മാഞ്ഞു പൊയി... വിരഹാര്‍ദ്രയായി ഈ ചില്ല തന്‍ തണലില്‍ ഞാന്‍ വീണു പോയി. പറയാന്‍ മറന്നൊരു വാക്കിലും നോക്കിലും എന്നിലും നിന്നിലും നമ്മല്‍ തന്‍ മൌന സംഗീതം തുളുംബി നില്‍ക്കെ, അറിഞ്ഞു ഞാന്‍, നിന്‍ ഇട നെന്‍ചില്‍ കിനിയും അതി മധുരമാം പ്രേമത്തിന്‍ സാന്ദ്ര സ്പര്‍ശം. തൂവല്‍ അടര്‍ന്നൊരു പഞ്ജവര്‍ണ്ണക്കിളി കഥകള്‍ പറഞ്ഞു നീ പാറി വീണ്‍ടും. ഭൂമിയും നീലാകാശവും താണ്‍ടി നീ കടന്നു പോയി. ഒടുവിലിതാ ഞാന്‍, ഈ പന്‍ചവര്‍ണക്കിളി അറിയുന്നു വിരഹത്തിന്‍ രുദ്ര താപം ! എങ്കിലും ഇനിയും മടുക്കാത്ത നിന്‍ സ്നേഹ മാധുര്യം നുകരുവാനായ്‌ കാത്തിരുന്നു ...

ഒരു യാത്ര മൊഴിയെങ്കിലും ...!

വയ്കി വന്ന സന്ധ്യയില്‍ ‍വിരഹം ഒരു മൌനമായ് മാറുമ്പൊള്‍.... എന്‍റ്റേ ഹൃദയം വെറുതെ മന്ത്രിക്കയായ് വരും വരാതിരിക്കില്ലീ ഇടവഴികളില്‍... നിന്‍ സ്വരം കേട്ടു- ണരും ഒരു പ്രഭാതം നോക്കി ഞാന്‍ രാത്രികളില്‍ ‍ഇമ പൂട്ടാതെ കിടന്നു പോയ്... മണ്ണിടിഞ്ഞ വരമ്പുകളില്‍ എന്‍റ്റേ പാദങ്ങള്‍ നിന്‍ കാല്‍പാടുകള്‍ തിരഞ്ഞു.. ഒരു യാത്രമൊഴിയെങ്കിലും നല്‍കാന്‍ എന്‍ വഴികളില്‍ ‍നീ വന്നിരുന്നെങ്കില്‍....... http://lonelydreamsofresh.blogspot.com/2007/02/oru-yaathra-mozhiyenkilum.html