Posts

Marikkatha viraham

 ഒരു പുതു മഞ്ഞു തുള്ളിപോൽ  ദിനവും  പുതുമയായി വിടർന്നു  ബാഷ്പമായി മാറി  എന്റെ ഈ നീർത്തുള്ളികൾ , നിന്നെ ഓർത്തുള്ള  നിലക്കാത്ത  ഈ വിരഹ ഭാരം  സ്നേഹത്തേക്കാൾ  വിരഹമേന്തിയ  ഈ പ്രണയ ഭാരം  എന്റേതാകാത്ത നിന്നെ  ഓർത്തുള്ള  എന്റെയീ അടങ്ങാത്ത  മോഹഭാരം  വഴികൾ പിരിഞ്ഞിട്ടും  യാത്ര മൊഴികൾ  ബാക്കിയായ  ഈ ആത്മ ഭാരം!

Orikal koode

 ഒരിക്കൽ കൂടെ ഞാൻ  ഒന്ന് സ്നേഹിച്ചോട്ടെ  നിന്റെ ഭംഗിയുള്ള വിരലുകളിൽ  നിന്റെ ചെറു നര വീണ മുടിയിഴകളിൽ  നിന്റെ പുക ഗന്ധമുള്ള ചുണ്ടുകളിൽ  നിന്റെ ഞാൻ അറിയാത്ത ചൂടുള്ള നെഞ്ചിൽ  ഒരിക്കൽ കൂടെ ഞാൻ  ഒന്ന് സ്നേഹിച്ചോട്ടെ.. മതിവരുവോളം ഞാൻ ഒന്ന് നിന്റെ  ചുംബനത്തിൽ നനഞ്ഞോട്ടെ  നിന്റെ തലോടൽ എന്റെ  ഉടലിനെ ഒരിക്കൽ കൂടെ പുണർന്നോടെ  നിന്റെ ആശ്വാസങ്ങളിൽ  എന്റെ ഹൃദയം - തിരകളില്ലാത്ത തീരത്തടിഞ്ഞോടെ  ഏറ്റവും പ്രിയപ്പെട്ട നിന്റെയായി  ഞാൻ ഒന്ന് മാറിക്കോട്ടെ!

നിന്റേത്

കാലം ഒരു പക്ഷേ  എന്റെ കവിളുകളിൽ  നിന്റെ ചുംബന  പാടുകൾ വീഴ്ത്താൻ  മറന്നു പോയേക്കാം  വസന്തം ഒരുപക്ഷേ  എന്റെ ഉടലിൽ  നിന്റെ സ്നേഹം  വിതറാൻ വിസമ്മതിച്ചേക്കാം  എന്റെ ഉള്ളിൽ  നിന്നെ വാർക്കാതെ   ജീവിതവും  വിലപേശിയേക്കാം  പക്ഷേ എനിക്കുള്ളത്  നിന്റെ  അതിരുകൾ ഇല്ലാത്ത സ്നേഹമല്ലെ !  അതിന്റെ നിർവൃത്തി  അതെനികു  സ്വന്തമല്ലേ 💕
Image
 നി വന്നാൽ , ലഹരി ആണ്  ഉത്സവം ആണ്  ആർമാദനം ആണ്  പ്രേമത്തിന്റെ ! സിരകളിൽ  പുഴയാണ്  ഹൃദയത്തിൽ  കടൽ  ആണ്  കണ്ണിൽ  മഴവില്ലുകൾ ആണ്  ചുണ്ടിൽ  നിന്റെ ഗന്ധം ആണ്  രാത്രികൾ  പകലുകളും  പകലുകൾ  കാത്തിരിപ്പുകളും ആണ്  എല്ലാറ്റിനുമപ്പുറം  എന്റെ പുസ്തകങ്ങൾ  മുഴുവൻ  നിന്നെ കുറിച്ചുള്ള  കവിതകൾ ആണ്!

Radha

കണ്ണാ എനിക്ക്  ലോകത്തിലെ ഏറ്റവും  മനോഹരമായ പ്രേമം വേണം , എനിക്കത് മാത്രം മതി ! ഒരു കള്ള ചിരിയോടെ  കണ്ണൻ  “തഥസ്തു “  എനിക്കു  മനോഹരമായ  പ്രണയം ലഭിച്ചു!  രാധയുടെയും കണ്ണന്റെയും  പോലെ  അതിര് വരമ്പുകൾ  ഇല്ലാത്ത ഒരു പ്രണയം!!  ഒരിക്കലും വറ്റാത്ത  പ്രണയം! ആരും അസൂയപെടുന്ന  പ്രണയം! ഒരിക്കലു സ്വന്തം - ആകാൻ പറ്റാത്ത  ഒരു പ്രണയം!

Ezhuthanam !

Image
 

മീര

 അവൻ എനിക്കൊരു  പേര് തന്നു  "മീര "! ഹൃദയ ധമനികൾ തന്ത്രി മീട്ടി  പാടാൻ എന്നെ തനിയെ വിട്ടു  നിലാവിൽ  അവൻ മറഞ്ഞു പോയി ! ഓർമകളിൽ എങ്ങോ  പിരിയുമ്പോൾ  നിറഞ്ഞ കണ്ണുനീർ  ഓർമ്മകൾ അല്ലെന്നു  മിഴികൾ ഒരിക്കൽ കൂടെ  ഓർമിപ്പിച്ചു !  ഇന്നു മുതൽ ഞാൻ മീരയാവുന്നു , ആർക്കു വേണ്ടി പാടണം , എന്നെന്റെ , ഹൃദയം തുടിച്ചു ? നിറങ്ങൾക്കോ ലയങ്ങൾക്കോ  ആർക്കെന്നറിയാതെ  വിരലുകൾ  കവിത വിരിച്ചു