Marikkatha viraham
ഒരു പുതു മഞ്ഞു തുള്ളിപോൽ
ദിനവും
പുതുമയായി വിടർന്നു
ബാഷ്പമായി മാറി
എന്റെ ഈ നീർത്തുള്ളികൾ ,
നിന്നെ ഓർത്തുള്ള
നിലക്കാത്ത
ഈ വിരഹ ഭാരം
സ്നേഹത്തേക്കാൾ
വിരഹമേന്തിയ
ഈ പ്രണയ ഭാരം
എന്റേതാകാത്ത നിന്നെ
ഓർത്തുള്ള
എന്റെയീ അടങ്ങാത്ത
മോഹഭാരം
വഴികൾ പിരിഞ്ഞിട്ടും
യാത്ര മൊഴികൾ
ബാക്കിയായ
ഈ ആത്മ ഭാരം!
Comments