ഞാൻ അവളല്ല

അന്നവളുടെ പോൽ ചിരിയില്ലാർന്നെ 

അന്നവളുടെ പോൽ നിറമില്ലാർന്നെ 

അന്നവളുടെ പോൽ അന്ന- 

നടയില്ലാർന്നെ 

അന്നവളുടെ പോൽ 

അനുസരണ 

അതൊട്ടും ഇല്ലാർന്നേ!


അന്നും ഇന്നും എന്നും 

ഞാനവളുടെ പോൽ 

അല്ലാർന്നെ!


ചുമരിലെ കടലാസ് ഗ്ലാസിലൊരു 

ചുന്ദരി കുട്ടി പോൽ ,

അടുത്ത കുടിയിലെ 

അടക്കമുള്ള കുട്ടി പോൽ ,

വീട്ടിലെ വടക്കേ മുറിയിലെ 

വാവക്കുട്ടി പോൽ ,

അന്നും ഇന്നും എന്നും 

ഞാനല്ലാർന്നെ ! 


എന്റെ നീല നിറം 

എന്റെ അട്ടഹാസങ്ങൾ 

എന്റെ തീർപ്പുകള്

അത് ഞാനാർന്നേ!!!

Comments

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

നഷ്‌ട വസന്തം

മീര