Orikal koode


 ഒരിക്കൽ കൂടെ ഞാൻ 

ഒന്ന് സ്നേഹിച്ചോട്ടെ 


നിന്റെ

ഭംഗിയുള്ള വിരലുകളിൽ 

നിന്റെ ചെറു നര വീണ മുടിയിഴകളിൽ 

നിന്റെ പുക ഗന്ധമുള്ള ചുണ്ടുകളിൽ 

നിന്റെ ഞാൻ അറിയാത്ത ചൂടുള്ള നെഞ്ചിൽ 

ഒരിക്കൽ കൂടെ ഞാൻ 

ഒന്ന് സ്നേഹിച്ചോട്ടെ..


മതിവരുവോളം ഞാൻ ഒന്ന് നിന്റെ 

ചുംബനത്തിൽ നനഞ്ഞോട്ടെ 

നിന്റെ തലോടൽ എന്റെ 

ഉടലിനെ ഒരിക്കൽ കൂടെ പുണർന്നോടെ 

നിന്റെ ആശ്വാസങ്ങളിൽ 

എന്റെ ഹൃദയം -

തിരകളില്ലാത്ത തീരത്തടിഞ്ഞോടെ 

ഏറ്റവും പ്രിയപ്പെട്ട നിന്റെയായി 

ഞാൻ ഒന്ന് മാറിക്കോട്ടെ!

Comments

Popular posts from this blog

നഷ്‌ട വസന്തം

ഇതാ എന്‍റ്റേ പ്രണയം

Radha