ഒരു പന്‍ചവര്‍ണക്കിളിയുടെ പ്രേമം

ഈ ചിരികളും കൊന്‍ചലും
വിരഹവും സ്വപ്നവും
ഒരു വാക്കില്‍ ചൊല്ലി നീ മാഞ്ഞു പൊയി...
വിരഹാര്‍ദ്രയായി ഈ ചില്ല തന്‍
തണലില്‍ ഞാന്‍ വീണു പോയി.

പറയാന്‍ മറന്നൊരു വാക്കിലും നോക്കിലും
എന്നിലും നിന്നിലും നമ്മല്‍ തന്‍
മൌന സംഗീതം തുളുംബി നില്‍ക്കെ,
അറിഞ്ഞു ഞാന്‍,
നിന്‍ ഇട നെന്‍ചില്‍ കിനിയും
അതി മധുരമാം പ്രേമത്തിന്‍ സാന്ദ്ര സ്പര്‍ശം.

തൂവല്‍ അടര്‍ന്നൊരു പഞ്ജവര്‍ണ്ണക്കിളി
കഥകള്‍ പറഞ്ഞു നീ പാറി വീണ്‍ടും.
ഭൂമിയും നീലാകാശവും താണ്‍ടി നീ കടന്നു പോയി.

ഒടുവിലിതാ ഞാന്‍,
ഈ പന്‍ചവര്‍ണക്കിളി അറിയുന്നു വിരഹത്തിന്‍ രുദ്ര താപം !
എങ്കിലും ഇനിയും മടുക്കാത്ത
നിന്‍ സ്നേഹ മാധുര്യം നുകരുവാനായ്‌ കാത്തിരുന്നു ...

Comments

ശ്രീ said…
വരികള്‍‌ ഇഷ്ടമായി... പക്ഷേ, കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.
:)
ശ്രീ പറഞ്ഞത് പോലെ കുറെ കൂടി നന്നാക്കാന്‍ താങ്കള്‍ക്ക് കഴിയും