നഷ്‌ട വസന്തം

നിലാവുറങ്ങുകയാണ്‌;
ഇനി നിഴലുകലില്ല,
ഞാന്‍ തനിച്ചാണു.

ഇടയില്ലാതെ പെയ്ത -
മഴയിലെങ്ങൊ ഇന്നലെകള്‍
ഒഴുകി പോയിരിക്കുന്നു,.
മിഴിനീരിന്‍റ്റെ നനവില്‍
‍ഓര്‍മ്മകളും മാഞ്ഞു പോയിരിക്കുന്നു.

മൌനത്തിന്‍റ്റെ നിറം മങ്ങും
വ്യ്‌രൂപ്യം മാത്രം ആയിരിക്കുന്നു-
ഈ ഏകാന്ത യാമങ്ങള്‍.

ഞാനറിയുകയാണു
നിറം മങ്ങിയ ചിത്രങ്ങളാല്‍
‍എഴുതപ്പെട്ടിരിക്കുന്ന
എന്‍റ്റെ ജീവിതത്തിന്‍റ്റേ
ഈ പുതിയ താളുകള്‍.

ഒരു വസന്തത്തില്‍
ഒറ്റപ്പെട്ടു പോയ
ഒരു ആത്മാവിന്‍റ്റെ ദുഃഖമായ്
എല്ലാം അവസാനിക്കുന്നു.

Comments

"ഇടയില്ലാതെ പെയ്ത മഴയിലെങ്ങോ ഇന്നലെകള്‍ ഒലിച്ചു പോയിരിക്കുന്നു "
ഇന്നുകള്‍ കണ്ണീരില്‍ കുതിരുന്നു , പുഞ്ചിരിക്കുന്ന നാളെയുടെ പ്രതീക്ഷകള്‍ ജീവിപ്പിക്കുന്നു , അതിനിടയില്‍ സംഭവിക്കുന്നതൊക്കെ, ആ ... അറിയില്ല ....
എഴുതൂ , ഇനിയുമേറെ ...
Anonymous said…
http://www.freebird.in/wp/?p=115

ഇടയില്ലാതെ പെയ്ത -
മഴയിലെങ്ങൊ ഇന്നലെകള്‍
ഒഴുകി പോയിരിക്കുന്നു,.
മിഴിനീരിന്‍റ്റെ നനവില്‍
‍ഓര്‍മ്മകളും മാഞ്ഞു പോയിരിക്കുന്നു.


!
Rafiq said…
ഞാനറിയുകയാണു
നിറം മങ്ങിയ ചിത്രങ്ങളാല്‍
‍എഴുതപ്പെട്ടിരിക്കുന്ന
എന്‍റ്റെ ജീവിതത്തിന്‍റ്റേ
ഈ പുതിയ താളുകള്‍.

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

സ്നേഹം