സ്നേഹം

ഒരു നാളും കാണില്ലെന്നു കരുതി ഞാന്‍ -
ഒരുപാടു നാളുകള്‍ കരഞിരുന്നു.
ഒരു നാള്‍ ഒരു വഴിയില്‍ ,

ഒന്നായിത്തീരും യെന്നു-
അറിഞ്ഞീല ഞാന്‍ അന്നും.

ഒരു മാത്ര കൊണ്ടൊരു ജന്മം
ജീവിച്ചതായ് തോന്നുന്നു ഇന്നും.
മുറിവേറ്റ മനസ്സിന്നൊരു മറുമരുന്നായ്മാ-
റുന്നൊരീ സ്നെഹത്തിന്‍ വെളിച്ചത്തില്‍
വിദൂരമെങ്കിലും ഞാനും കാണുന്നു
ഒരു സ്വപ്നത്തിന്‍ മരുപ്പച ഇപ്പൊള്‍.
ജന്മ സുക്രുതം കൊണ്ടു നേടിയ സ്നേഹമെ
വിരഹത്തിന്‍ ചൂടില്‍ വാടാതെ
നോക്കാം നമുക്കിതെന്നും ...

Comments

Popular posts from this blog

നഷ്‌ട വസന്തം

ഇതാ എന്‍റ്റേ പ്രണയം

Radha