മീര

 അവൻ എനിക്കൊരു 

പേര് തന്നു 

"മീര "!


ഹൃദയ ധമനികൾ തന്ത്രി മീട്ടി 

പാടാൻ എന്നെ തനിയെ വിട്ടു 

നിലാവിൽ 

അവൻ മറഞ്ഞു പോയി !


ഓർമകളിൽ എങ്ങോ 

പിരിയുമ്പോൾ 

നിറഞ്ഞ കണ്ണുനീർ 

ഓർമ്മകൾ അല്ലെന്നു 

മിഴികൾ ഒരിക്കൽ കൂടെ 

ഓർമിപ്പിച്ചു ! 


ഇന്നു മുതൽ ഞാൻ മീരയാവുന്നു ,

ആർക്കു വേണ്ടി പാടണം ,

എന്നെന്റെ ,

ഹൃദയം തുടിച്ചു ?


നിറങ്ങൾക്കോ ലയങ്ങൾക്കോ 

ആർക്കെന്നറിയാതെ 

വിരലുകൾ 

കവിത വിരിച്ചു 

Comments

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

സ്നേഹം

നഷ്‌ട വസന്തം