പ്രണയത്തിന്റെ നേരുകളിലൂടെ


പ്രണയത്തിന് പല നിറങ്ങൾ ആണ് 

നിനക്കായ് 

എനിക്കായ് 

ആർക്കൊക്കെയോ ആയി 

ഒന്നുമല്ലാതായി 

അങ്ങനെ പല പല നിറങ്ങൾ 


പ്രണയത്തിന് പല സ്വാദാണ് 

അടുക്കുന്ന 

അകലുന്ന 

ഉരുകുന്ന 

പല സ്വാദുകൾ 


പ്രണയം പല ഗന്ധങ്ങളും ആണത്രെ 

ജനിക്കുന്ന 

മരിക്കുന്ന 

ജീവിക്കുന്ന 

ജീവിച്ചു മരിക്കുന്ന 

മരിച്ചു ജീവിക്കുന്ന 

അങ്ങനെ പലതും 


ഇതിൽ ഏതാണ് നമ്മൾ 

Comments

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

നഷ്‌ട വസന്തം

Radha