ജീവിതമെന്ന പുസ്തകം


എഴുതി തീര്‍ന്നൊരു പുസ്തകമാണു ഞാന്‍ !
പഴയ താളുകള്‍ വായിച്ചു മടുത്തൊരു,
പഴയ പുസ്തകം പോലെ ഈ ജീവിതവും .

ക്ഷുദ്രജീവികള്‍ ഇടം തേടുന്ന
പഴമയുടെ മഞ്ഞ നിറം നിറഞ്ഞ
പഴമയുടെ മണമവശേഷിക്കുന്ന
പഴയ ഒരു പുസ്തകം !

പലരും വായിക്കാന്‍ മറന്നു പോയ താളുകളില്‍,
എഴുതാന്‍ ശ്രമിക്കാത്ത താളുകളില്‍ ,
കണ്ണീരിന്‍റ്റെ ഒരു ഇത്തിരി ആര്‍ദ്രത
അവശേഷിപ്പിക്കുന്ന ഒരു പഴയ പുസ്തകം...


Comments

joice samuel said…
നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

സ്നേഹം

നഷ്‌ട വസന്തം