നിലാവുറങ്ങുകയാണ്; ഇനി നിഴലുകലില്ല, ഞാന്‍ തനിച്ചാണു. ഇടയില്ലാതെ പെയ്ത - മഴയിലെങ്ങൊ ഇന്നലെകള്‍ ഒഴുകി പോയിരിക്കുന്നു,. മിഴിനീരിന്റ്റെ നനവില്‍ ഓര്‍മ്മകളും മാഞ്ഞു പോയിരിക്കുന്നു. മൌനത്തിന്റ്റെ നിറം മങ്ങും വ്യ്രൂപ്യം മാത്രം ആയിരിക്കുന്നു- ഈ ഏകാന്ത യാമങ്ങള്‍. ഞാനറിയുകയാണു നിറം മങ്ങിയ ചിത്രങ്ങളാല്‍ എഴുതപ്പെട്ടിരിക്കുന്ന എന്റ്റെ ജീവിതത്തിന്റ്റേ ഈ പുതിയ താളുകള്‍. ഒരു വസന്തത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു ആത്മാവിന്റ്റെ ദുഃഖമായ് എല്ലാം അവസാനിക്കുന്നു.
എന്റ്റേ ഹൃദയം കയ്മാറട്ടെ നിനക്കായ് ഞാന്‍ എന്‍ സ്നേഹമേ… സമയങ്ങള്‍ക്കപ്പുറം നീ എന്നെ ഓര്‍ത്തു കാണുന്ന കിനാവില് ഞാന്‍ ഇനിയും വരാന്‍ വയ്കുന്നുവൊ? ഇവിടെ ഈ പകലില്‍ , പൊരിയുന്ന വെയിലിനെക്കാള്‍ യേറും എന്നുള്ളിലെ വിരഹ താപം നീയും അറിയുന്നുവൊ? എന്റ്റേ സ്വപ്നങ്ങള്‍ എല്ലാം ഈ സൂര്യനോടു ചൊല്ലിവിടുന്നു ഞാനും, അങ്ങു ദൂരെ നിനക്കു പകലാവുമ്പോള്‍ നീയറിയാന്‍ … നിന്റ്റെ കിനാക്കളെല്ലാം തിങ്കള്‍ കലയോടു ചേര്‍ത്തു നീയും വക്കുമൊ , എന്റ്റെ രാവില്‍ എനിക്കു കൂട്ടാകുവാന്‍ … ഒരു ജീവ സംഗീതമായ് ഒഴുകുന്നുവീ പ്രണയം ഇനിയും ജന്മ ജന്മാന്ദരങ്ങള് കാണാന്‍.. http://lonelydreamsofresh.blogspot.com/2007/03/pranayam.html
Comments