പ്രണയം

എന്‍റ്റേ ഹൃദയം കയ്മാറട്ടെ
നിനക്കായ് ഞാന്‍ എന്‍ സ്നേഹമേ…

സമയങ്ങള്‍ക്കപ്പുറം നീ എന്നെ ഓര്‍ത്തു
കാണുന്ന കിനാവില്‍
‍ഞാന്‍ ഇനിയും വരാന്‍ വയ്കുന്നുവൊ?

ഇവിടെ ഈ പകലില്‍ ,
പൊരിയുന്ന വെയിലിനെക്കാള്‍
‍യേറും എന്നുള്ളിലെ വിരഹ താപം
നീയും അറിയുന്നുവൊ?

എന്‍റ്റേ സ്വപ്നങ്ങള്‍ എല്ലാം
ഈ സൂര്യനോടു ചൊല്ലിവിടുന്നു ഞാനും,
അങ്ങു ദൂരെ നിനക്കു
പകലാവുമ്പോള്‍ നീയറിയാന്‍ …
നിന്‍റ്റെ കിനാക്കളെല്ലാം തിങ്കള്‍ കലയോടു
ചേര്‍ത്തു നീയും വക്കുമൊ ,
എന്‍റ്റെ രാവില്‍ എനിക്കു കൂട്ടാകുവാന്‍ …

ഒരു ജീവ സംഗീതമായ് ഒഴുകുന്നുവീ പ്രണയം
ഇനിയും ജന്മ ജന്മാന്ദരങ്ങള്‍ കാണാന്‍..

http://lonelydreamsofresh.blogspot.com/2007/03/pranayam.html

Comments

ഠേ... ആദ്യത്തെ തേങ്ങ എന്റെ വക.
നന്നായി വരട്ടേ

Popular posts from this blog

ഇതാ എന്‍റ്റേ പ്രണയം

നഷ്‌ട വസന്തം

മീര