നിന്‍ സ്വരം അതു മാത്രമാണു ഞാന്‍ തേടുന്നതു വിരഹം , ഒരു മഴയാണതു ... ഒരു കര്‍ക്കിടക മഴ .. തീ പേറും മഴ ! !
Posts
ഇതാ എന്‍റ്റേ പ്രണയം
- Get link
- X
- Other Apps
എവിടെ നീ തേടുന്നുയെന്നെ? നിന്നാത്മ സ്പന്ധനങ്ങളിള്‍ നിന്നോടലിഞ്ഞെന്നേ ഈ ഞാന്‍ . ഇതള്‍ വിരിയാ സ്വപ്നഗലില്‍ നിന്‍ മീഴികള്‍ ഈറനണിയുമ്പൊള്‍ അറിഞ്ഞൊ നീ, നിന്‍റ്റെ മിഴിനീരില്‍ ഞാന്‍ ഉണ്‍ടായിരുന്നു! മൌനമായ് നിന്‍ നെന്ചകം നീറുമ്ബൊളും നിന്നില്‍ ഉരുകി തീര്‍ന്നതും ഇതേ ഞാന്‍.. അറിയുന്നില്ലെ നീ എന്നേ ? നിന്‍ ശ്വാസമായ്മാറുന്ന എന്‍റ്റേ ഈ ആത്മാവിന്‍ പ്രണയത്തെയും ? ഇനിയും തേടുന്നതെവിടെ നീ എന്നെ ??
ജീവിതമെന്ന പുസ്തകം
- Get link
- X
- Other Apps
എഴുതി തീര്‍ന്നൊരു പുസ്തകമാണു ഞാന്‍ ! പഴയ താളുകള്‍ വായിച്ചു മടുത്തൊരു, പഴയ പുസ്തകം പോലെ ഈ ജീവിതവും . ക്ഷുദ്രജീവികള്‍ ഇടം തേടുന്ന പഴമയുടെ മഞ്ഞ നിറം നിറഞ്ഞ പഴമയുടെ മണമവശേഷിക്കുന്ന പഴയ ഒരു പുസ്തകം ! പലരും വായിക്കാന്‍ മറന്നു പോയ താളുകളില്‍, എഴുതാന്‍ ശ്രമിക്കാത്ത താളുകളില്‍ , കണ്ണീരിന്‍റ്റെ ഒരു ഇത്തിരി ആര്‍ദ്രത അവശേഷിപ്പിക്കുന്ന ഒരു പഴയ പുസ്തകം...
നഷ്‌ട വസന്തം
- Get link
- X
- Other Apps
നിലാവുറങ്ങുകയാണ്; ഇനി നിഴലുകലില്ല, ഞാന്‍ തനിച്ചാണു. ഇടയില്ലാതെ പെയ്ത - മഴയിലെങ്ങൊ ഇന്നലെകള്‍ ഒഴുകി പോയിരിക്കുന്നു,. മിഴിനീരിന്‍റ്റെ നനവില്‍ ഓര്‍മ്മകളും മാഞ്ഞു പോയിരിക്കുന്നു. മൌനത്തിന്‍റ്റെ നിറം മങ്ങും വ്യ്‌രൂപ്യം മാത്രം ആയിരിക്കുന്നു- ഈ ഏകാന്ത യാമങ്ങള്‍. ഞാനറിയുകയാണു നിറം മങ്ങിയ ചിത്രങ്ങളാല്‍ എഴുതപ്പെട്ടിരിക്കുന്ന എന്‍റ്റെ ജീവിതത്തിന്‍റ്റേ ഈ പുതിയ താളുകള്‍. ഒരു വസന്തത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു ആത്മാവിന്‍റ്റെ ദുഃഖമായ് എല്ലാം അവസാനിക്കുന്നു.
സ്നേഹം
- Get link
- X
- Other Apps
ഒരു നാളും കാണില്ലെന്നു കരുതി ഞാന്‍ - ഒരുപാടു നാളുകള്‍ കരഞിരുന്നു. ഒരു നാള്‍ ഒരു വഴിയില്‍ , ഒന്നായിത്തീരും യെന്നു- അറിഞ്ഞീല ഞാന്‍ അന്നും. ഒരു മാത്ര കൊണ്ടൊരു ജന്മം ജീവിച്ചതായ് തോന്നുന്നു ഇന്നും. മുറിവേറ്റ മനസ്സിന്നൊരു മറുമരുന്നായ്മാ- റുന്നൊരീ സ്നെഹത്തിന്‍ വെളിച്ചത്തില്‍ വിദൂരമെങ്കിലും ഞാനും കാണുന്നു ഒരു സ്വപ്നത്തിന്‍ മരുപ്പച ഇപ്പൊള്‍. ജന്മ സുക്രുതം കൊണ്ടു നേടിയ സ്നേഹമെ വിരഹത്തിന്‍ ചൂടില്‍ വാടാതെ നോക്കാം നമുക്കിതെന്നും ...
ഇന്‍റ്റെര്‍നെറ്റ് സൌഹ്രുദങ്ങല്‍
- Get link
- X
- Other Apps
എവിടെ ഇരുന്നൊ നീ സൌഹ്രുതത്തിന്‍ സന്ദേശമയക്കുമ്പോള്‍ "ലോകത്തിന്‍ വലുപ്പ ചെറുപ്പങ്ങളെ" പറ്റിയോര്‍ക്കുന്നില്ല ഞാന്‍.. ഓര്‍ക്കുന്നതു മുഖമറിയാതെ മനസ്സറിയുന്ന സൌഹ്രുതങ്ങള്‍ മാത്രം.. "ചുരുങ്ങി പോകുന്ന സൌഹ്രുതം"ങ്ങളെ പറ്റിയലമുറ കൂട്ടുന്ന വികാര ജീവികള്‍ തന്‍ വിഷാദങ്- ലെയും ഓര്‍ക്കുന്നില്ല ഞാന്‍.. ഓര്‍ക്കുന്നതീ സൌഹ്രുതത്തിന്‍ നെര്‍മല്യം മാത്രം... വാക്കുകളില്‍ വികാരങ്ങല്‍ മരിക്കുന്നെന്നു കേഴുന്ന വിക്ഷോബങ്ങളെ നോക്കി അത്ഭുതം കൂറുന്നു ഞാന്‍, എനിക്കു ചുറ്റും പുറം തിരിഞ്ഞി- രിക്കുമീ സമൂഹത്തെക്കാള്‍ എന്റേ ചെറു വാക്കുകളില്‍ എന്റേ ഹ്രുദയം അരിയുന്ന ഈ സൌഹ്രുദം എത്ര സുന്ദരം...
ഒരു പന്‍ചവര്‍ണക്കിളിയുടെ പ്രേമം
- Get link
- X
- Other Apps
ഈ ചിരികളും കൊന്‍ചലും വിരഹവും സ്വപ്നവും ഒരു വാക്കില്‍ ചൊല്ലി നീ മാഞ്ഞു പൊയി... വിരഹാര്‍ദ്രയായി ഈ ചില്ല തന്‍ തണലില്‍ ഞാന്‍ വീണു പോയി. പറയാന്‍ മറന്നൊരു വാക്കിലും നോക്കിലും എന്നിലും നിന്നിലും നമ്മല്‍ തന്‍ മൌന സംഗീതം തുളുംബി നില്‍ക്കെ, അറിഞ്ഞു ഞാന്‍, നിന്‍ ഇട നെന്‍ചില്‍ കിനിയും അതി മധുരമാം പ്രേമത്തിന്‍ സാന്ദ്ര സ്പര്‍ശം. തൂവല്‍ അടര്‍ന്നൊരു പഞ്ജവര്‍ണ്ണക്കിളി കഥകള്‍ പറഞ്ഞു നീ പാറി വീണ്‍ടും. ഭൂമിയും നീലാകാശവും താണ്‍ടി നീ കടന്നു പോയി. ഒടുവിലിതാ ഞാന്‍, ഈ പന്‍ചവര്‍ണക്കിളി അറിയുന്നു വിരഹത്തിന്‍ രുദ്ര താപം ! എങ്കിലും ഇനിയും മടുക്കാത്ത നിന്‍ സ്നേഹ മാധുര്യം നുകരുവാനായ് കാത്തിരുന്നു ...